കുവൈത്ത് സിറ്റി, ജൂൺ 21: അൽ-മുത്ലാ പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് ഉയരത്തിൽ നിന്ന് വീണ് ഒരു തൊഴിലാളി മരണപ്പെട്ടു.
സംഭവത്തെ തുടർന്ന് അൽ-മുത്ലാ സെൻട്രൽ ഫയർഫോഴ്‌സ് സംഘവും തിരച്ചിൽ-രക്ഷാപ്രവർത്തന വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു.തുടർ നിയമനടപടികൾക്കും അന്വേഷണത്തിനുമായി സംഭവം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

