HomeGULFലിക്വിഡ് മെത്തുമായി പ്രമുഖ കുറ്റവാളിയെ കുവൈത്തിൽ പിടികൂടി.

ലിക്വിഡ് മെത്തുമായി പ്രമുഖ കുറ്റവാളിയെ കുവൈത്തിൽ പിടികൂടി.

spot_img

കുവൈത്ത് സിറ്റി: രാജ്യത്തിനകത്ത് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാനായി എത്തിച്ച വൻ തോതിലുള്ള അസംസ്കൃത ദ്രാവക മെത്താംഫെറ്റാമൈൻ കുവൈത്ത് സുരക്ഷാസേന പിടിച്ചെടുത്തു. ഒമാൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ലഹരിവിരുദ്ധ ഏജൻസികളുമായി ഏകോപിച്ച് കുവൈത്ത് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്.

ജി.സി.സി സുരക്ഷാ ഏജൻസികൾ തമ്മിൽ പങ്കുവെച്ച രഹസ്യ വിവരങ്ങളുടെയും ശക്തമായ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്മെന്റ് ഈ സുപ്രധാന ഓപ്പറേഷൻ നടത്തിയത്. മുൻപും ലഹരിമരുന്ന് കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രമുഖ കുറ്റവാളിയാണ് ഈ കേസിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് അഞ്ച് ലിറ്ററോളം അസംസ്കൃത ദ്രാവക മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു.

വിപണിയിൽ വിതരണത്തിന് തയ്യാറാക്കുന്ന ഏകദേശം 15 കിലോഗ്രാം മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ പോന്നതാണ് പിടിച്ചെടുത്ത ദ്രാവകത്തിന്റെ അളവെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട നിയമപാലക വിഭാഗങ്ങൾക്ക് കൈമാറി. മയക്കുമരുന്ന് ശൃംഖല തകർക്കുന്നതിലും ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിലും ജി.സി.സി സുരക്ഷാ സഹകരണം എത്രത്തോളം കാര്യക്ഷമമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിജയകരമായ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!