HomeGULFചരിത്രത്തിലെ ഏറ്റവും വലിയ 'ലിറിക്ക' വേട്ട: 150 മില്യൺ ദിനാർ മൂല്യമുള്ള ലഹരിവസ്തുക്കൾ കുവൈത്ത് സുരക്ഷാ...

ചരിത്രത്തിലെ ഏറ്റവും വലിയ ‘ലിറിക്ക’ വേട്ട: 150 മില്യൺ ദിനാർ മൂല്യമുള്ള ലഹരിവസ്തുക്കൾ കുവൈത്ത് സുരക്ഷാ സേന പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് ഉൽപ്പാദന-വിതരണ ശൃംഖലയെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ തകർത്തു.ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ മൂന്ന് കുവൈത്ത് പൗരന്മാരും ജോർദാൻ, ഈജിപ്ത് സ്വദേശികളായ രണ്ടുപേരും ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്.

ആധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തിച്ചിരുന്ന ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ താഴെ പറയുന്നവയാണ്:

ലിറിക്ക പൗഡർ: ഏകദേശം 5 ടൺ അസംസ്കൃത പൗഡർ.

ഗുളികകൾ: വിതരണത്തിന് തയ്യാറാക്കിയ ഏകദേശം 40 ലക്ഷം (4 മില്യൺ) ലിറിക്ക ക്യാപ്സൂളുകൾ.

യന്ത്രങ്ങൾ: മരുന്ന് നിർമ്മാണത്തിനും ഗുളികകൾ നിറയ്ക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള വലിയ വ്യവസായ മെഷീനുകൾ.

മറ്റ് വസ്‌തുക്കൾ: വൻതുക പണവും ഒരു തോക്കും (പിസ്റ്റൾ).പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെയും ഉപകരണങ്ങളുടെയും ആകെ വിപണി മൂല്യം ഏകദേശം 150 മില്യൺ കുവൈത്തി ദിനാർ (ഏകദേശം 48.5 കോടി യു.എസ് ഡോളർ) വരുമെന്ന് അധികൃതർ കണക്കാക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!