HomeGULFമഗ്‌രിബ് എക്‌സ്‌പ്രസ്‌വേയിൽ ഗതാഗത നിയന്ത്രണം: പാത ഭാഗികമായി അടച്ചിടും; ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം

മഗ്‌രിബ് എക്‌സ്‌പ്രസ്‌വേയിൽ ഗതാഗത നിയന്ത്രണം: പാത ഭാഗികമായി അടച്ചിടും; ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിൽ നിന്ന് അഹമ്മദിയിലേക്ക് പോകുന്ന മഗ്‌രിബ് എക്‌സ്‌പ്രസ്‌വേയിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കി. റോഡറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായി എക്‌സ്‌പ്രസ്‌വേയുടെ വലത്, മധ്യ പാതകൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ഇതിന് പുറമെ ഫസ്റ്റ് റിംഗ് റോഡിൽ നിന്ന് മഗ്‌രിബ് റോഡിലേക്കുള്ള എക്‌സിറ്റും, മഗ്‌രിബ് റോഡിൽ നിന്ന് സെക്കൻഡ് റിംഗ് റോഡിലേക്കുള്ള എക്‌സിറ്റും അടച്ചിടുന്ന പാതകളുടെ പരിധിയിൽ വരും. ഈ സർവീസ് റോഡുകളിലെ ഗതാഗത നിയന്ത്രണം ഒരു മാസത്തോളം നിലനിൽക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പാതകൾ അടച്ചിടുന്നത് മൂലം റോഡുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനമോടിക്കുന്നവർ ബദൽ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണമെന്നും, ട്രാഫിക് വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!