HomeGULFകുവൈറ്റിൽ പ്രമുഖ ബ്രാൻഡിന്റെ ആട്ടിൻപാൽ ഫോർമുലയ്ക്ക് വിലക്ക്: ലഹരിബാധയുണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യമെന്ന് സംശയം

കുവൈറ്റിൽ പ്രമുഖ ബ്രാൻഡിന്റെ ആട്ടിൻപാൽ ഫോർമുലയ്ക്ക് വിലക്ക്: ലഹരിബാധയുണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യമെന്ന് സംശയം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ‘ദാനാലാക്’ ബ്രാൻഡിന്റെ കീഴിൽ വിപണിയിലിറക്കിയ ആട്ടിൻപാൽ ഫോർമുലയുടെ വിവിധ ബാച്ചുകൾക്കെതിരെ പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

ഈ ഉൽപ്പന്നത്തിൽ ‘സെറൂലൈഡ്’ എന്ന വിഷാംശം അടങ്ങിയിട്ടുണ്ടാകാം എന്ന സംശയത്തെത്തുടർന്നാണ് അടിയന്തര നടപടി. അന്താരാഷ്ട്ര തലത്തിലുള്ള റാപ്പിഡ് അലർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി കടുത്ത നടപടികളിലേക്ക് കടന്നത്.മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ ഇംപോർട്ടഡ് ഫുഡ് ഡിപ്പാർട്ട്മെന്റിന്റെ ടെക്നിക്കൽ മോണിറ്ററിംഗ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗം ബന്ധപ്പെട്ട കമ്പനിയുടെ ഗോഡൗണിൽ അടിയന്തര പരിശോധന നടത്തുകയും സംശയമുള്ള ബാച്ചുകളിലെ ഉൽപ്പന്നങ്ങൾ പൂർണ്ണമായും പിടിച്ചെടുക്കുകയും ചെയ്തു.

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി അംഗീകൃത നിയമങ്ങൾക്കും നിയമാവലികൾക്കും അനുസൃതമായാണ് ഈ മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്ന് അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ ഭക്ഷ്യ സുരക്ഷാ നിരീക്ഷണ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!