HomeGULFകുവൈത്തുമായി തോളോട് തോൾ ചേർന്ന് ഇന്ത്യ: ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപതി

കുവൈത്തുമായി തോളോട് തോൾ ചേർന്ന് ഇന്ത്യ: ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപതി

spot_img

കുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്ത് ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപതി . കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് തന്റെ ഔദ്യോഗിക പത്രിക സമർപ്പിച്ച ശേഷം നടത്തിയ പത്രക്കുറിപ്പിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ താല്പര്യം സ്ഥാനപതി വ്യക്തമാക്കിയത്. ഭാരതവും കുവൈറ്റും തമ്മിലുള്ള ശക്തമായ സൗഹൃദത്തെയും കുവൈറ്റിലെ ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിൽ പണിയുന്ന സുപ്രധാനമായ ബന്ധത്തെയും അവർ പ്രശംസിച്ചു.

ഇന്ത്യൻ സമൂഹത്തിന് കുവൈറ്റ് ഭരണകൂടം നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് നന്ദി അറിയിച്ച സ്ഥാനപതി, വ്യാപാര-നിക്ഷേപ മേഖലകളിൽ തന്ത്രപ്രധാനമായ പങ്കാളിത്തം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു. സുരക്ഷ, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകൾക്ക് പുറമെ ആരോഗ്യരംഗം, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലും സഹകരണം വിപുലപ്പെടുത്താൻ ലക്ഷ്യമിടുന്നുണ്ട്. വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആഴത്തിലുള്ള ബന്ധം തുടരുമെന്നും പരമിത ത്രിപാഠി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!