HomeGULFബലിപെരുന്നാൾ അവധിക്കാലത്ത് കുവൈറ്റിൽ കടുത്ത ചൂടും പൊടിക്കാറ്റും; താപനില 49 ഡിഗ്രി വരെ ഉയർന്നേക്കാം

ബലിപെരുന്നാൾ അവധിക്കാലത്ത് കുവൈറ്റിൽ കടുത്ത ചൂടും പൊടിക്കാറ്റും; താപനില 49 ഡിഗ്രി വരെ ഉയർന്നേക്കാം

spot_img

കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന ബലിപെരുന്നാൾ (ഈദ് അൽ-അദ്ഹ) അവധിക്കാലത്ത് കുവൈറ്റിൽ കടുത്ത ചൂടും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ളിരാർ അൽ-അലി അറിയിച്ചു. രാജ്യത്ത് ഉഷ്ണതരംഗത്തിന് സമാനമായ അന്തരീക്ഷവും വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകുമെന്നാണ് നിലവിലെ കാലാവസ്ഥാ ചാർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് കാരണം അന്തരീക്ഷ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. എന്നാൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കാറ്റിന്റെ വേഗത കുറയുന്നതോടെ അന്തരീക്ഷം ഭാഗികമായി മെച്ചപ്പെടുമെങ്കിലും വരും ദിവസങ്ങളിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുമെന്നാണ് പ്രവചനം.

വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനംചൊവ്വ, ബുധൻ ദിവസങ്ങളിൽ: താപനില 42 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ: ചൂട് വീണ്ടും വർദ്ധിച്ച് താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

വ്യാഴാഴ്ച വൈകുന്നേരം: തീരദേശ മേഖലകളിൽ നേരിയ തോതിൽ ഈർപ്പമുള്ള (Humid) അന്തരീക്ഷത്തിന് സാധ്യതയുണ്ട്.

അതേസമയം കടലിലെ തിരമാലകൾ സാധാരണ നിലയിലായിരിക്കുമെന്നും വിനോദസഞ്ചാരത്തിന് പോകുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!