HomeGULFകുവൈറ്റിൽ മോഷ്ടിച്ച പിക്അപ്പ് വാൻ കത്തിച്ച നിലയിൽ കണ്ടെത്തി; കേസ് ക്രിമിനൽ കുറ്റകൃത്യമായി അന്വേഷിച്ച് പോലീസ്

കുവൈറ്റിൽ മോഷ്ടിച്ച പിക്അപ്പ് വാൻ കത്തിച്ച നിലയിൽ കണ്ടെത്തി; കേസ് ക്രിമിനൽ കുറ്റകൃത്യമായി അന്വേഷിച്ച് പോലീസ്

spot_img

കുവൈറ്റ്സി റ്റി: കുവൈറ്റിലെ കബ്ദ് മേഖലയിൽ നിർത്തിയിട്ടിരുന്ന പിക്അപ്പ് ട്രക്ക് മോഷ്ടിച്ച ശേഷം കത്തിച്ചു ചാമ്പലാക്കിയ നിലയിൽ കണ്ടെത്തി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് അതീവ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമായി വർഗ്ഗീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കബ്ദ് ബ്ലോക്ക് 7-ൽ ഉള്ള തന്റെ റെസ്റ്റ് ഹൗസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന നിസാൻ പിക്അപ്പ് ട്രക്ക് ആരോ മോഷ്ടിച്ചതായി കാണിച്ച് സ്വദേശിയായ പൗരൻ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് വാഹനം മോഷ്ടിക്കപ്പെട്ട സ്ഥലത്തിന് സമീപത്തുള്ള ഒരു പള്ളിയുടെ എതിർവശത്ത് പൂർണ്ണമായും കത്തിയ നിലയിൽ കണ്ടെത്തിയത്. വാഹനം മനഃപൂർവ്വം തീയിട്ട് നശിപ്പിച്ചതാണെന്ന പ്രാഥമിക നിഗമനത്തെ തുടർന്ന് വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും കേസ് ഫെലനിയായി രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി സുരക്ഷാ ഉദ്യോഗസ്ഥർ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!