HomeGULFതടവുചാടിയ പ്രതികളെ പിടികൂടി; കുവൈറ്റിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് അസാധാരണ പ്രമോഷൻ

തടവുചാടിയ പ്രതികളെ പിടികൂടി; കുവൈറ്റിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് അസാധാരണ പ്രമോഷൻ

spot_img

കുവൈറ്റ് സിറ്റി: സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ പ്രതികളെ അതിസാഹസികമായി പിടികൂടിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ നാല് ഉദ്യോഗസ്ഥർക്ക് കുവൈറ്റ് സർക്കാരിന്റെ ആദരം. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കാണിച്ച അസാധാരണമായ ജാഗ്രതയും കാര്യക്ഷമതയും മുൻനിർത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹാണ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പദവി ഉയർത്തിക്കൊണ്ട് അസാധാരണ പ്രമോഷൻ നൽകാൻ ഉത്തരവിട്ടത്.

വാറണ്ട് ഓഫീസർ ഖാലിദ് അൽ-ദൈഹാനി, സർജന്റ് അബ്ദുൾ റഹ്മാൻ അൽ-ഖാലിദി, കോർപ്പറേഷൻ ഫഹദ് അൽ-ഹാസിമി, ലാൻസ് കോർപ്പറേഷൻ നാസർ അൽ-സൈദ് എന്നിവർക്കാണ് ഈ പ്രത്യേക പദവി ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിലെ പദവികളിൽ നിന്നും തൊട്ടടുത്ത തസ്തികകളിലേക്കാണ് ഇവരെ ഉയർത്തിയിരിക്കുന്നത്.

തങ്ങൾക്ക് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം വിശ്വസ്തതയോടും പ്രതിബദ്ധതയോടും കൂടി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തെ രാജ്യം അഭിനന്ദിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഈ അസാധാരണ പ്രകടനം മറ്റുള്ളവർക്ക് മാതൃകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ ഇത്തരം ധീരമായ നപടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!