HomeGULFഫഹാഹീൽ എക്സ്പ്രസ് വേയിലും കിംഗ് ഫഹദ് റോഡിലും വാഹനാപകടങ്ങൾ; അറബ് സ്വദേശി കൊല്ലപ്പെട്ടു, ആറ് പേർക്ക്...

ഫഹാഹീൽ എക്സ്പ്രസ് വേയിലും കിംഗ് ഫഹദ് റോഡിലും വാഹനാപകടങ്ങൾ; അറബ് സ്വദേശി കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിലെ ഫഹാഹീൽ എക്സ്പ്രസ് വേയിലും കിംഗ് ഫഹദ് റോഡിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു അറബ് പ്രവാസി കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടങ്ങളെ തുടർന്ന് ഈ രണ്ട് പ്രധാന പാതകളിലും മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇന്ധന ടാങ്കറും ട്രക്കുമടക്കമുള്ള വലിയ വാഹനങ്ങൾ ഉൾപ്പെട്ടതാണ് രണ്ട് അപകടങ്ങളുമെന്ന് ഫയർ ഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഫഹാഹീൽ എക്സ്പ്രസ് വേയിലുണ്ടായ ആദ്യ അപകടത്തിൽ, ഇന്ധന ടാങ്കർ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച ശേഷം മറിയുകയും തൊട്ടുപിന്നാലെ തീപിടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് മംഗഫ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ ഉടനടി സ്ഥലത്തെത്തി. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്ന രണ്ട് പേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ സേന, ടാങ്കറിലെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. എന്നാൽ അപകടത്തിന്റെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ച ഒരാളുടെ മൃതദേഹം പിന്നീട് വാഹനത്തിനുള്ളിൽ നിന്ന് പുറത്തെടുത്തു.കിംഗ് ഫഹദ് റോഡിൽ നഗരത്തിലേക്ക് പോകുന്ന ദിശയിലായിരുന്നു രണ്ടാമത്തെ അപകടം നടന്നത്.

മൊബൈൽ കണ്ടെയ്നറുകൾ കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിയുകയും, എതിർദിശയിലെ റോഡിലേക്ക് പാഞ്ഞുകയറി നാല് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അൽ ഖുറൈൻ, സപ്പോർട്ട് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇവിടുത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. രണ്ട് ഭാഗങ്ങളിലേക്കുമുള്ള റോഡിലേക്ക് ട്രക്ക് മറിഞ്ഞുവീണതിനെ തുടർന്ന് രണ്ട് ദിശകളിലും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!