HomeGULFവ്യാപാര ലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ കുവൈറ്റ്: ഗുരുതര നിയമലംഘനം നടത്തുന്ന വിദേശികളെ നാടുകടത്തും

വ്യാപാര ലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ കുവൈറ്റ്: ഗുരുതര നിയമലംഘനം നടത്തുന്ന വിദേശികളെ നാടുകടത്തും

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപാര നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ സംയുക്ത പരിശോധനകൾ ശക്തമാക്കുന്നത് സംബന്ധിച്ച് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കൺട്രോൾ വിഭാഗവും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുന്നതിന് ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം.

പരിശോധനാ ക്യാമ്പെയ്‌നുകളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷ നൽകാനും സാധിക്കുമെന്ന് കൊമേഴ്‌സ്യൽ കൺട്രോൾ വിഭാഗം ഡയറക്ടർ ഫൈസൽ അൽ-അൻസാരി വ്യക്തമാക്കി. ഗുരുതരമായ വ്യാപാര ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ഉടൻ തന്നെ നാടുകടത്തൽ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.രാജ്യത്തെ 71 കോഓപ്പറേറ്റീവ് സൊസൈറ്റികളുടെയും സ്വദേശികൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെയും പ്രവർത്തനം നിരീക്ഷിക്കുന്ന ‘ജോയിന്റ് ഓപ്പറേഷൻസ് യൂണിറ്റിന്റെ’ പ്രവർത്തനരീതിയും യോഗം വിലയിരുത്തി. പരിശോധനകളുടെ സുരക്ഷാ വശങ്ങൾ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തെ ജോയിന്റ് ഓപ്പറേഷൻസ് യൂണിറ്റുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പരിശോധനകൾക്ക് നൽകിയ പിന്തുണയ്ക്കും സമീപകാലത്തെ ക്യാമ്പെയ്‌നുകളുടെ വിജയത്തിനും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളെ വാണിജ്യ വ്യവസായ മന്ത്രാലയം യോഗത്തിൽ ആദരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് ബ്രിഗേഡിയർ അബ്ദുൽ വഹാബ് അൽ-ബദർ, ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ കേണൽ ജമാൽ അൽ-ഫറജ്, ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ-ഉമർ എന്നിവരെയാണ് സഹകരണത്തിനും മികച്ച നിരീക്ഷണത്തിനും പിന്തുണ നൽകിയതിന് ആദരിച്ചത്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!