HomeGULFസാഹൽ ആപ്പിൽ ഇനി അഡ്രസ് സർട്ടിഫിക്കറ്റ് സേവനവും

സാഹൽ ആപ്പിൽ ഇനി അഡ്രസ് സർട്ടിഫിക്കറ്റ് സേവനവും

spot_img

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) സാഹൽ (Sahel) ആപ്പിൽ പുതിയ ഇ-സേവനം അവതരിപ്പിച്ചു. ഇതിലൂടെ പൗരന്മാർക്കും താമസക്കാർക്കും ഇനി സേവന കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ “Certificate of Previous Addresses” (മുൻകാല വിലാസങ്ങളുടെ സർട്ടിഫിക്കറ്റ്) ഓൺലൈനായി ലഭ്യമാകും.

സാഹൽ ആപ്പിലെ Certificates വിഭാഗത്തിലൂടെയാണ് സേവനം ലഭ്യമാകുക. ഉപയോക്താക്കൾക്ക് തങ്ങളുടെ മുൻകാല താമസ വിലാസങ്ങളുടെ ഔദ്യോഗിക രേഖകൾ ഡിജിറ്റലായി നേടാൻ ഇതിലൂടെ സാധിക്കും.സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനം അവതരിപ്പിച്ചതെന്ന് PACI അറിയിച്ചു. ഇത് സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!