HomeCommunitySMCA കുവൈറ്റ്, പേൾ ജൂബിലി ആഘോഷങ്ങളുടെ സമാപനം

SMCA കുവൈറ്റ്, പേൾ ജൂബിലി ആഘോഷങ്ങളുടെ സമാപനം

Google search engine

കുവൈറ്റ് സിറ്റി : SMCA കുവൈറ്റ്, പേൾ ജൂബിലി ആഘോഷങ്ങളുടെ സമാപനം ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 3 മണിക് അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കൾച്ചറൽ കൺവീനർ ശ്രീ രാജേഷ് ജോർജ്ജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച, ഒരു വർഷം നീണ്ടു നിന്ന ആഘോഷപരിപാടികളുടെ സമാപന സമ്മേളനം, സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ പ്രസിഡന്റും ആയ ശ്രീ ജേക്കബ് പൈനടത്തു ഉത്ഘാടനം നിർവ്വഹിച്ചു. SMCA കുവൈറ്റ് പ്രസിഡന്റ് ശ്രീ ആന്റണി മനോജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, പ്രശസ്ത സിനിമ സംവിധായകയും എഴുത്തുകാരിയും, സി ന്യൂസ് മീഡിയ CEO ഡോക്ടർ ലിസി ഫെർണാണ്ടസ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ശ്രീ ബോബിൻ ജോർജ് സ്വാഗതം ആശംസിച്ച യോഗത്തിൽ സ്‌ഥാപക അംഗം ശ്രീ സൈജു മുളകുപാടം, മുൻ പ്രസിഡന്റുമാരായ ശ്രീ സുനിൽ രാപ്പുഴ, ശ്രീ അനിൽ തയ്യിൽ എന്നിവർ ജൂബിലി കമ്മിറ്റിക്കുവേണ്ടി ആശംസകൾ നേർന്നു. SMYM പ്രസിഡന്റ് ശ്രീമതി ജിഞ്ചു ചാക്കോ, വിമൻസ് വിങ് ട്രഷറർ ശ്രീമതി സ്മിത സ്റ്റാൻലി, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ ബോബി തോമസ്, ബാലദീപ്തി സെക്രട്ടറി മാസ്റ്റർ എൽവിൻ പ്രിൻസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീ ജൊഹ്‌ന ജോർജ്ജിന്റെ നേതൃത്വത്തിൽ സംഘടനയിൽ 30 വർഷമായി പ്രവർത്തിക്കുന്ന സജീവ അംഗങ്ങളെ സ്മരണിക നൽകി ആദരിച്ചു. പേൾ ജൂബിലിയുടെ ഭാഗമായി ഒട്ടേറെ പരിപാടികൾ ഈ വർഷം സംഘടന സംഘടിപ്പിച്ചു, ഇന്റർ സ്കൂൾ ക്വിസ് കോമ്പറ്റിഷൻ, ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്, കരോൾ സിങ്ങിങ് കോമ്പറ്റിഷൻ, എക്യൂമെനിക്കൽ കോൺഫെറെൻസ് എന്നിവ സംഘടനയുടെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ ഒള്ള സാന്നിധ്യം മറ്റു പ്രവാസസമൂഹങ്ങൾക്ക് കൂടി മാതൃകാപരവും ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ട്രഷറർ ശ്രീ മാർട്ടിൻ പടുവൻ യോഗാനന്തരം ഏവർക്കും നന്ദി രേഖപ്പെടുത്തി. തുടർന്ന് ആർട്സ് കൺവീനർ ശ്രീ ഷിജോ വര്ഗീസിന്റെ നേതൃത്വം കൊടുത്ത വിവിധ ഏരിയകളുടെ നയന മനോഹരമായ കലാപരിപാടികൾ അരങ്ങേറി. ജോയിന്റ് സെക്രട്ടറി ശ്രീ ജോൺ ജോജു, ഓഫീസ് സെക്രട്ടറി ശ്രീ ജുബിൻ മാത്യു, ബാലദീപ്തി ചീഫ് കോർഡിനേറ്റർ ശ്രീ പ്രിൻസ് ജോസഫ്, ആർട്സ് കമ്മിറ്റി അംഗങ്ങളായ ശ്രീ ഷിന്റോ ജോർജ്, ശ്രീ വിനീത് വിൻസെന്റ്, ശ്രീ റെജി തട്ടാരടി, കൾച്ചറൽ കമ്മിറ്റി അംഗങ്ങളായ ശ്രീ ജോർജ്കുട്ടി ജോസഫ്, ശ്രീ മാത്യു ഫിലിപ്പ്, ശ്രീ മാത്യൂസ് പാലുകുന്നേൽ, സോഷ്യൽ വെൽഫയർ കൺവീനർ ശ്രീ ജോർജ് മാനുവൽ കമ്മിറ്റി അംഗങ്ങളായ ശ്രീ സുനിൽ തൊടുകയിൽ, ശ്രീ ജോസഫ് അറക്കൽ ശ്രീ മനോജ് ദേവസ്യ, ശ്രീ പത്രോസ് ചെങ്ങനിയാടൻ, മീഡിയ കമ്മിറ്റി അംഗം ശ്രീ ഷാജു ദേവസ്യ ഏരിയ കൺവീനർമാരായ ശ്രീ ബൈജു ജോസഫ്, ശ്രീ ജിം തോമസ്, ശ്രീ പ്രിൻസ് ജോസഫ്, ശ്രീ ബിജു ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, വാർഡ് പ്രതിനിധികൾ കുടുംബ യൂണിറ്റ് ലീഡേഴ്‌സ് എന്നിവർ പരിപാടികളുടെ നേതൃത്വം വഹിച്ചു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!