HomeGULFകുവൈത്തിൽ പ്രവാസി യുവാവിനെ മർദ്ദിക്കുകയും വാഹനം തകർക്കുകയും ചെയ്ത സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി

കുവൈത്തിൽ പ്രവാസി യുവാവിനെ മർദ്ദിക്കുകയും വാഹനം തകർക്കുകയും ചെയ്ത സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി

spot_img

കുവൈത്ത് സിറ്റി: സബാഹ് അൽ-സലേം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശാഖയ്ക്ക് മുൻപിൽ വെച്ച് ഏഷ്യക്കാരനായ പ്രവാസി യുവാവിനെ പരസ്യമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്ത അജ്ഞാതനെ കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി പോലീസ് ഇൻവെസ്റ്റിഗേറ്റർ. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കാൻ ഡിറ്റക്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, 1996-ൽ ജനിച്ച ഏഷ്യൻ പ്രവാസി യുവാവാണ് സബാഹ് അൽ-സലേം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സൊസൈറ്റിക്ക് മുൻപിലെ റോഡിൽ വെച്ച് വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. അമേരിക്കൻ നിർമ്മിത വാഹനത്തിലെത്തിയ ഒരു അജ്ഞാതൻ പ്രവാസി യുവാവിനെ ചീത്തവിളിക്കുകയും, മുഖത്തടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിനുപുറമെ യുവാവിന്റെ കാറിന്റെ വശങ്ങളിലെ കണ്ണാടിയും പ്രതി തല്ലിത്തകർത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, അക്രമിയുടെ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!