കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ വേനൽക്കാല ഔദ്യോഗിക ജോലി സമയം ആറു മണിക്കൂറാക്കി കുറച്ചതായി സിവിൽ സർവീസ് കമ്മീഷൻ (CSC) അറിയിച്ചു. പുതിയ സംവിധാനം ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ ഉണ്ടാകും.രാവിലെ ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലാണ് ഒരു മണിക്കൂർ കുറവ് വരുത്തിയത്. ഫ്ലെക്സിബിൾ ജോലി സമയ സംവിധാനം ഉള്ള സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് രാവിലെ 7 മുതൽ 8 മണിവരെ ജോലിയിൽ പ്രവേശിക്കാം. പ്രവേശിക്കുന്ന സമയത്തിൽ നിന്ന് ആറു മണിക്കൂർ ജോലി പൂർത്തിയാക്കണം.
വൈകുന്നേര ഷിഫ്റ്റ് ജോലി സമയം വൈകിട്ട് 5 മണിക്കു മുമ്പ് ആരംഭിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. നിലവിലുള്ള ഗ്രേസ് പീരിയഡുകളും മറ്റ് സേവന നിബന്ധനകളും തുടരും. സിവിൽ സർവീസ് കമ്മീഷൻ പ്രസിഡന്റ് ഡോ. ഇസ്സാം സഅദ് അബ്ദുറഹ്മാൻ അൽ റബീഅൻ പുറത്തിറക്കിയ സർക്കുലറിലാണ് പുതിയ നിർദേശം വ്യക്തമാക്കിയിരിക്കുന്നത്.

