കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ യാത്രാ ടെർമിനൽ (T2) പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ പദ്ധതിസ്ഥലം സന്ദർശിച്ചു.
നിർമാണ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളും നിലവിലെ പുരോഗതിയും അവലോകനം ചെയ്ത മന്ത്രി, എൻജിനീയർമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ശേഷിക്കുന്ന ജോലികളിലെ വെല്ലുവിളികളും അവ പരിഹരിക്കുന്ന നടപടികളും ചർച്ച ചെയ്തു.പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും, ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കുവൈത്തിന്റെ സിവിൽ ഏവിയേഷൻ മേഖലയെ ശക്തിപ്പെടുത്തുന്നതിനും വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും T2 ടെർമിനൽ പദ്ധതി നിർണായകമാണെന്ന് അവർ വ്യക്തമാക്കി.
