കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) വഴി ഗൾഫ്, അറബ്, വിദേശ എയർലൈൻ കമ്പനികളുടെ പരിമിത സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിമാന സർവീസുകളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമായാണ് തീരുമാനം. സർവീസ് നടത്താൻ താൽപര്യമുള്ള എയർലൈൻ കമ്പനികളുമായി സഹകരിച്ച് ഫ്ലൈറ്റ് ഷെഡ്യൂളുകളും പ്രവർത്തന ക്രമീകരണങ്ങളും അന്തിമമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈൻ കമ്പനികളുമായി ബന്ധപ്പെട്ടു ഫ്ലൈറ്റ് സമയക്രമം ഉറപ്പാക്കണമെന്നും DGCA നിർദേശിച്ചു.
വിമാനയാത്രാ സുരക്ഷയും പ്രവർത്തന കാര്യക്ഷമതയും ഉറപ്പാക്കി സേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്നും DGCA അറിയിച്ചു.

