HomeInternationalടാറ്റ സ്റ്റീലിന്റെ പ്ലാന്റില്‍ തീപിടിത്തം; ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ടാറ്റ സ്റ്റീലിന്റെ പ്ലാന്റില്‍ തീപിടിത്തം; ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

spot_img

ടാറ്റ സ്റ്റീലിന്റെ യുകെയിലെ പ്ലാന്റില്‍ തീപിടിത്തം. ബുധനാഴ്ച്ചയാണ് തീപിടിത്തമുണ്ടായതെന്ന് കമ്പനി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഈ പ്ലാന്റ് ഇപ്പോള്‍ കുറഞ്ഞ കാര്‍ബണ്‍ സ്റ്റീല്‍ നിര്‍മ്മാണത്തിലേക്ക് മാറുന്ന ഘട്ടത്തിലാണ്.

എല്ലാ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും എല്ലാവരെയും കണക്കാക്കിയതായും കമ്പനി അറിയിച്ചു. പോര്‍ട്ട് ടാല്‍ബോട്ട് സൈറ്റിലെ ഒരു പ്രോസസ്സിംഗ് ലൈനിലാണ് രാത്രി ഏകദേശം 8 മണിയോടെ (UK സമയം) തീപിടിത്തം ഉണ്ടായത്. ഉടന്‍ തന്നെ മിഡ് ആന്‍ഡ് വെസ്റ്റ് വെയില്‍സ് ഫയര്‍ സര്‍വീസ് സ്ഥലത്തെത്തി.തീ പൂര്‍ണമായി അണയ്ക്കുന്നതിനായി അടിയന്തര സേവന വിഭാഗങ്ങള്‍ പ്രാദേശിക സംഘങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ അപ്ഡേറ്റ് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

ടാറ്റ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ട് പ്ലാന്റ് യുകെയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നാണ്. ടാറ്റ സ്റ്റീലിന്റെ യൂറോപ്യന്‍ പ്രവര്‍ത്തനങ്ങളില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുന്നു. 2024ല്‍ പ്ലാന്റിലെ ഇരുമ്പ് ഉല്‍പാദനം നിര്‍ത്തിവെച്ചിരുന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെട്ടതും പ്രദേശത്ത് ആശങ്ക ഉയര്‍ത്തിയിരുന്നു. അതേസമയം, കുറഞ്ഞ കാര്‍ബണ്‍ സ്റ്റീല്‍ നിര്‍മ്മാണത്തിനായി പ്രധാന ഘടകമായ പുതിയ ഇലക്ട്രിക് ആര്‍ക്ക്ഫര്‍ണസ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇത് 2027 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!