HomeGULFവ്യാജ ടാക്‌സി : കുവൈത്തിൽ രണ്ട് പ്രവാസികൾ പിടിയിൽ

വ്യാജ ടാക്‌സി : കുവൈത്തിൽ രണ്ട് പ്രവാസികൾ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: അനുമതിയില്ലാതെ സ്വന്തം വാഹനങ്ങളിൽ ആളുകളെ കയറ്റി സർവീസ് നടത്തിയ രണ്ട് ഏഷ്യൻ സ്വദേശികളെ ഹൈവേ പട്രോളിംഗ് വിഭാഗം അറസ്റ്റ് ചെയ്തു. സാധാരണ രീതിയിലുള്ള പട്രോളിംഗിനിടെയാണ് പണം വാങ്ങി നിയമവിരുദ്ധമായി യാത്രക്കാരെ കടത്തുകയായിരുന്ന ഇവരെ ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പിടിയിലായ രണ്ടുപേരെയും തുടർനടപടികൾക്കായി കസ്റ്റഡിയിലെടുക്കുകയും ഇവരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇവരെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ പണം വാങ്ങി മോട്ടോർ വാഹനങ്ങളിൽ ആളുകളെ കയറ്റി സർവീസ് നടത്തുന്നത് കടുത്ത നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. കോടതിക്ക് പുറത്ത് പരസ്പര ധാരണയോടെ കേസ് തീർപ്പാക്കുകയാണെങ്കിൽ 150 കുവൈത്ത് ദിനാറാണ് പിഴയായി ഒടുക്കേണ്ടി വരിക. എന്നാൽ കേസ് കോടതിയിലേക്ക് കൈമാറുകയാണെങ്കിൽ നിയമലംഘകർക്ക് ഒന്നുമുതൽ മൂന്ന് വർഷം വരെ തടവുശിക്ഷയോ, 600 മുതൽ 1,000 കുവൈത്ത് ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാമെന്നും സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!