HomeGULFകുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ-1 പ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിച്ചു; ആദ്യഘട്ടം വൻ വിജയം

കുവൈറ്റ് വിമാനത്താവളത്തിലെ ടെർമിനൽ-1 പ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിച്ചു; ആദ്യഘട്ടം വൻ വിജയം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1 (T1) വഴി അറബ്-വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ വിജയകരമായി പുനരാരംഭിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ടെർമിനലിന്റെ ഘട്ടം ഘട്ടമായുള്ള പുനർവിന്യാസ പദ്ധതിയുടെ ഭാഗമായാണ് തിങ്കളാഴ്ച മുതൽ സർവീസുകൾ പുനഃക്രമീകരിച്ചത്.മുൻകൂട്ടി നിശ്ചയിച്ച പ്രവർത്തന ചട്ടക്കൂടുകൾക്ക് അനുസൃതമായി യാതൊരുവിധ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തികച്ചും സുഗമമായാണ് വിമാന സർവീസുകൾ നടന്നതെന്ന് ഡി.ജി.സി.എ പ്രസ്താവനയിൽ വ്യക്തമാക്കി. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും ഉയർന്ന സജ്ജീകരണങ്ങളും തുടർച്ചയായ ഏകോപനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

വിവിധ എയർപോർട്ട് ഏജൻസികളും സർവീസ് പങ്കാളികളും തമ്മിലുള്ള ഫലപ്രദമായ സഹകരണമാണ് നടപടികൾ എളുപ്പമാക്കിയത്. ജീവനക്കാരുടെ പ്രൊഫഷണൽ സമീപനവും പ്രവർത്തനക്ഷമതയും യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ സഹായിച്ചു. വ്യോമയാന മേഖലയിലെ വിവിധ പങ്കാളികൾ തമ്മിലുള്ള ശക്തമായ കൂട്ടായ്മയുടെ തെളിവാണ് ഈ നേട്ടമെന്ന് വ്യക്തമാക്കിയ അതോറിറ്റി, ഇതിനായി പ്രവർത്തിച്ച എല്ലാ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!