HomeGULFമുൻ എം.പി സാലിഹ് ആശൂറിന് മൂന്ന് വർഷം തടവ്

മുൻ എം.പി സാലിഹ് ആശൂറിന് മൂന്ന് വർഷം തടവ്

spot_img

കുവൈത്ത് സിറ്റി, ജൂൺ 21: പൊതുധന ദുരുപയോഗവും കൈക്കലാക്കലും സംബന്ധിച്ച കേസിൽ മുൻ എം.പി സാലിഹ് ആശൂറിനെയും മറ്റൊരു പ്രതിയെയും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു.അൽ-തഖലൈൻ അസോസിയേഷന്റെ സംഭാവന ഫണ്ടുകളുമായി ബന്ധപ്പെട്ട് സാമൂഹികകാര്യ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതിന് മുമ്പ് പ്രതികൾക്ക് അനുകൂലമായി പുറപ്പെടുവിച്ച വെറുതെവിടൽ വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നൽകിയ അപ്പീൽ പരിഗണിച്ച കോടതി, മുൻ വിധി റദ്ദാക്കി ഇരുവരെയും കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു.കേസേഷൻ കോടതിയുടെ ഫസ്റ്റ് ക്രിമിനൽ സർക്ക്യൂട്ടാണ് അന്തിമ വിധി പുറപ്പെടുവിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!