HomeGULFവ്യാപക പരിശോധനയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം: നൂറുകണക്കിന് അറസ്റ്റും ആയിരക്കണക്കിന് ഗതാഗത ലംഘന കേസും

വ്യാപക പരിശോധനയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം: നൂറുകണക്കിന് അറസ്റ്റും ആയിരക്കണക്കിന് ഗതാഗത ലംഘന കേസും

spot_img

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിലെ എമർജൻസി പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ജൂലൈ 19 മുതൽ 25 വരെ നടത്തിയ വൻ സുരക്ഷാ-ഗതാഗത പരിശോധനകളിൽ നിരവധി കുറ്റവാളികളും വാറന്‍റ് പ്രതികളും പിടിയിലായി. പരിശോധനയിൽ വിവിധ കേസുകളിൽ ആവശ്യക്കാരായ 105 പേരും, വാറന്റിലുള്ള 13 വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

കൂടാതെ വിസ കാലാവധി കഴിഞ്ഞ 52 പേർ, സാധുവായ തിരിച്ചറിയൽ രേഖകളില്ലാത്ത 11 പേർ, അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ 8 പേർ എന്നിവരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 6 പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് (ഡിസിജിഡി) കൈമാറി. സുരക്ഷാ നടപടികൾക്ക് പുറമെ, പൗരന്മാർക്കും പ്രവാസികൾക്കുമായി 1,015 ജീവകാരുണ്യ സഹായ പാക്കേജുകൾ വിതരണം ചെയ്യുകയും, 999 ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുകയും, ഗതാഗത നിയമങ്ങൾ ലംഘിച്ച 5 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 157 ഗതാഗത അപകട റിപ്പോർട്ടുകളിലും പോലീസ് ഇടപെട്ടു.

ഇതിനുപുറമെ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ജൂലൈ 20 മുതൽ 26 വരെ നടത്തിയ പ്രത്യേക പരിശോധനാ ക്യാമ്പെയ്‌നുകളിൽ 24,979 ഗതാഗത നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. നിയമലംഘനം നടത്തിയ 18 പേരെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ തടങ്കലിലാക്കുകയും, 8 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. പരിശോധനയിൽ 223 കാറുകളും 9 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ആകെ 2,673 ഗതാഗത പരാതികൾ കൈകാര്യം ചെയ്ത വകുപ്പ്, നിസ്സാര പരിക്കുകളോടെയുള്ള 170 അപകടങ്ങൾ ഉൾപ്പെടെ 933 വാഹന കൂട്ടിയിടികളിൽ അന്വേഷണവും പൂർത്തിയാക്കി.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!