കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ”ഓണോത്സവം – 2026″ വർണ്ണാഭമായി ആഘോഷിച്ചു. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി വനിതാവേദി പ്രവർത്തകർ മഹാബലിയെ ആനയിച്ച് കൊണ്ട് വന്ന് സാംസ്കാരിക സമ്മേളനത്തിന് തുടക്കംകുറിച്ചു.സാംസ്കാരിക സമ്മേളനം കുവൈത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സരിത നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി. വേദിയിൽ വനിതകൾ മാത്രം ഇരിക്കുന്നതിനെ അഭിനന്ദിച്ചു. നാട്ടിൽ അഭയതീരത്തിലെ അന്തേവാസികൾക്ക് ഓണക്കോടികളും ഓണസദ്യയും നൽകിയത് മാതൃകാപരമായ പ്രവർത്തനങ്ങൾ ആണെന്നു തുടർന്നും ഇതുപോലുളള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു.
കുവൈത്ത് ധ്വനി സ്കൂൾ ഓഫ് മ്യൂസിക്ക് ഫൗണ്ടറും,മ്യൂസിക്ക് എഡ്യൂക്കേറ്ററുമായ ചിത്ര അജയകുമാർ ഓണ സന്ദേശം നൽകി. വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ,ആരാധന ഗൾഫ് ജ്വല്ലറി മാനേജിംഗ് പാർട്ണർ ശരത്ത് മോഹനൻ,പത്തനംതിട്ട ജില്ലാ അസോസിയേഷൻ വനിതാവേദി ചെയർപേഴ്സൺ റജീന ലത്തീഫ്, ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ്,വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, വോയ്സ് കുവൈത്ത് ട്രഷറർ നിതിൻ.ജി.മോഹൻ, വോയ്സ് കുവൈത്ത് വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, വോയ്സ് കുവൈത്ത് മുൻ പ്രസിഡന്റ് ജോയ് നന്ദനം,വനിതാവേദി ചെയർപേഴ്സൺ സരിത രാജൻ, വനിതാവേദി ട്രഷറർ അജിത.എം.ആർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
വനിതാവേദിയുടെ മുൻ ഉപദേശക സമിതി അംഗം എ.കെ.വിലാസിനി, വോയ്സ് കേന്ദ്ര കമ്മിറ്റി മുൻ പ്രസിഡന്റ് ജോയ് നന്ദനം, വനിതാവേദി ട്രഷറർ അജിത എം ആർ, വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുധ ഗോപി എന്നിവർക്ക് ഓണക്കോടികൾ സുജീഷ് പി ചന്ദ്രൻ, സരിത രാജൻ, അനീജ രാജേഷ്, സുമലത എസ് തുടങ്ങിയവർ കൈമാറി.വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എഴുത്തുകാരനുമായ ഷാജി ജി തുരുത്തിയിൽ രചിച്ച “ഉപ്പും ചപ്പയും” എന്ന പുസ്തകത്തിന്റെ ആദ്യ വിൽപ്പന വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ് പി ചന്ദ്രൻ ഡോക്ടർ സരിതയ്ക്ക് നൽകിക്കൊണ്ടായിരുന്നു.തുടർന്ന് തിരുവാതിരക്കളി, ഓണപ്പാട്ടുകൾ, നാടൻപ്പട്ടുകൾ, വിവിധയിനം നൃത്തനൃത്യങ്ങൾ,ഗാനമേള,നാദാമൃതം മ്യൂസിക്കൽ പ്രോഗ്രാം തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. ഡോക്ടർ സരിതയ്ക്ക് അനീജ രാജേഷ് സ്നേഹോപഹാരം നൽകി.
കലാപരിപാടികളിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റിയും,ഏരിയാകമ്മറ്റികളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. അരുണിമ മോഹനൻ,രഞ്ജിമ.കെ.ആർ എന്നിവർ അവതാരകർ ആയിരുന്നു. പ്രോഗ്രാം ജനറൽ കൺവീനർ മിനികൃഷ്ണ സ്വാഗതവും വനിതാവേദി ജനറൽ സെക്രട്ടറി സുമലത എസ് നന്ദിയും പറഞ്ഞു.



