HomeGULFയാത്രയ്ക്ക് മുമ്പ് വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യണം; വൈദ്യുതി-ജല സംരക്ഷണത്തിന് മന്ത്രാലയത്തിന്റെ നിർദേശം

യാത്രയ്ക്ക് മുമ്പ് വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യണം; വൈദ്യുതി-ജല സംരക്ഷണത്തിന് മന്ത്രാലയത്തിന്റെ നിർദേശം

spot_img

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 2: യാത്രയ്ക്ക് പോകുന്നതിന് മുമ്പ് വീടുകളിലെ അനാവശ്യ വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുകയും വൈദ്യുതിയും വെള്ളവും പാഴാകുന്നത് ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.

ഊർജ-ജല സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന “Save” ദേശീയ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നിർദേശം.യാത്രയ്ക്ക് മുമ്പ് അനാവശ്യ ഇലക്ട്രിക് ഉപകരണങ്ങളുടെ പ്ലഗ് ഒഴിവാക്കുക, ലൈറ്റുകൾ ഓഫ് ചെയ്യുക, എയർ കണ്ടീഷണർ 27°C-ൽ ക്രമീകരിക്കുകയോ ആവശ്യമില്ലെങ്കിൽ ഓഫ് ചെയ്യുകയോ ചെയ്യുക, വാട്ടർ ഹീറ്റർ ഓഫ് ചെയ്യുക, വീടിനുള്ളിലെ ജല ചോർച്ചകളുണ്ടോ എന്ന് പരിശോധിക്കുക എന്നിവ മന്ത്രാലയം നിർദേശിച്ചു.

ഇത്തരം ലളിതമായ നടപടികൾ വൈദ്യുതിയുടെയും വെള്ളത്തിന്റെയും പാഴ്‌ച്ച കുറയ്ക്കുന്നതിനൊപ്പം ദേശീയ വിഭവങ്ങളുടെ സംരക്ഷണം, വൈദ്യുതി-ജല വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത, വീട്ടുസുരക്ഷ, വൈദ്യുതി ബില്ലിലെ ലാഭം എന്നിവയ്ക്കും സഹായകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.ഉത്തരവാദിത്വമുള്ള ഊർജ-ജല ഉപഭോഗ ശീലം സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനായി “Save” ക്യാമ്പയിൻ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!