HomeINDIAബംഗാളിലെ ഹാൽദിയയിലെ നാഫ്ത പൈപ്പ് ലൈനിൽ വൻ തീപിടിത്തം 20 പേർക്ക് പരിക്ക്, 6 പേരുടെ...

ബംഗാളിലെ ഹാൽദിയയിലെ നാഫ്ത പൈപ്പ് ലൈനിൽ വൻ തീപിടിത്തം 20 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

spot_img

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയയില്‍ നാഫ്ത പൈപ്പ് ലൈനനില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഏകദേശം 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ്. പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ പൈപ്പ്ലൈനിന് സമീപമുള്ള നിരവധി കുടിലുകള്‍ കത്തി നശിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാഫ്ത പൈപ്പ്‌ലൈന്‍ പ്ലാന്റില്‍ അനധികൃതമായി ആരെങ്കിലും പ്രവേശിച്ച് നാഫ്ത മോഷണ ശ്രമം നടത്തിയതാകാം തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. നഫ്ത വളരെ പെട്ടെന്ന് തീപിടിക്കുന്ന അപകടകരമായ ഹൈഡ്രോകാര്‍ബണാണ്. അപകട സാധ്യത കണക്കിലെടുത്ത് ഈ പ്രദേശത്തേക്ക് അനധികൃത പ്രവേശനം അനുവദിക്കാറില്ല. ഇത് സംബന്ധിച്ച കമ്പനി നിരന്തരം പ്രാദേശിക സമൂഹങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!