HomeGULFമഹബൂലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മിന്നൽ പരിശോധന; മൂന്ന് അനധികൃത മാർക്കറ്റുകൾ പൂട്ടിച്ചു, 10 പേർ പിടിയിൽ

മഹബൂലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മിന്നൽ പരിശോധന; മൂന്ന് അനധികൃത മാർക്കറ്റുകൾ പൂട്ടിച്ചു, 10 പേർ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെയും നിയമലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മഹബൂല ഏരിയയിൽ വ്യാപകമായ ഫീൽഡ് പരിശോധന നടത്തി. വെള്ളിയാഴ്ച നടന്ന ഈ പ്രത്യേക ക്യാമ്പയിനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മൂന്ന് താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ അധികൃതർ പൂട്ടിക്കുകയും ഇവ നടത്തിയിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അഹമ്മദി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഫിന്താസ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. മഹബൂലയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷണസാധനങ്ങളും മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങളും വിൽക്കുന്നതിനാണ് ഈ താൽക്കാലിക സ്റ്റാളുകൾ ഉപയോഗിച്ചിരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവരിൽ രണ്ടുപേർ വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ടവരാണെന്ന് തുടർന്നുള്ള അന്വേഷണത്തിൽ ബോധ്യപ്പെട്ടു.പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!