കുവൈറ്റ് — സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA KUWAIT) 2026-ലെ വാർഷിക കുടുംബ സംഗമങ്ങളുടെ ഭാഗമായി ഫെബ്രുവരി 6 വെള്ളിയാഴ്ച, വൈകിട്ട് 3 മണിക്ക് GLOW GALA 2026, എന്ന മെഗാ പരിപാടി അണിയിച്ചൊരുക്കുന്നു. smca പ്രസിഡന്റ് ശ്രീ ആന്റണി മനോജ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം ഇന്ത്യൻ അംബാസിഡർ ബഹു. ശ്രീമതി പ്രമിതാ ത്രിപദി ഉത്ഘാടനം ചെയ്യും, സെന്റ് ഡാനിയേൽ കോംബോനി ഇടവക വികാരി ബഹു.സോജൻ അച്ചൻ, യുവജന വിഭാഗം പ്രസിഡന്റ് ശ്രീമതി ജിഞ്ചു ചാക്കോ, വിമൻസ് വിങ് പ്രസിഡന്റ് ശ്രീമതി റിൻസി തോമസ്, ബലദീപ്തി പ്രസിഡന്റ് മാസ്റ്റർ ഡോൺ ജോസഫ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ശ്രീ ജോബി മറ്റം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സംഘടനയുടെ ട്രഷറർ ശ്രീ സോണി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ അവസാനിക്കുന്ന യോഗത്തിൽ വച്ച് വിവാഹത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കും, ഈ വര്ഷത്തെ ഡയറക്ടറി പ്രകാശനം ചെയ്യപ്പെടും. ജൂബിലി വർഷത്തെ മെഗാ ചാരിറ്റി പ്രോജെക്ടറും ചടങ്ങിൽ വച്ച് ലോഞ്ച് ചെയ്യപ്പെടും. പൊതു സമ്മേളനത്തിന് ശേഷം പുത്തൻ സംഗീത അനുഭവവുമായി സ്റ്റീഫൻ ദേവസി ബാൻഡ് എത്തുന്നു. പിയാനോ വിദഗ്ധനും സംഗീതസംവിധായകനും ആയ സ്റ്റീഫൻ ദേവസ്സി ആണ് ഈ പരിപാടിയുടെ മുഖ്യ ആകർഷണം. അന്താരാഷ്ട്ര തലത്തില recognized Stephen Devassy “Flying Fingers” എന്നറിയപ്പെടുന്ന പ്രകടന ശൈലിയിലൂടെ സംഗീത പ്രേമികളെ ആവേശത്തിലാക്കുന്ന ഒരു ആർടിസ്റ്റാണ്.
മുപ്പതാമത് കേന്ദ്ര ഭരണ സമിതിയുടെ കീഴിൽ കുടുംബാംഗങ്ങൾക്കായി സമ്പൂർണ്ണമായ ഒരു സംഗീത-സാംസ്കാരിക അനുഭവമൊരുക്കാൻ കേന്ദ്ര ഭരണസമിതി അംഗങ്ങൾ കർശന ഒരുക്കങ്ങൾ നടത്തി വരികയാണെന്ന് SMCA-ജനറൽ സെക്രട്ടറി ഡോക്ടർ ബോബിൻ ജോർജ് വാർത്താകുറിപ്പ് വഴി അറിയിക്കുന്നു. പരിപാടിയുടെ ഭാഗമായുള്ള ശബ്ദ-കലയുടെ സമന്വയം, സ്റ്റീഫന്റെ കീബോർഡ്-സൂക്ഷ്മത, ബാൻഡിന്റെ മനുഷ്യ മനസുകളെ ത്രസിപ്പിക്കുന്ന പ്രകടനങ്ങൾ എന്നിവ ഈ മെഗാ പ്രോഗ്രാമിന് ശ്രദ്ധേയ അനുഭവം നൽകുമെന്നാണ് പ്രതീക്ഷ. SMCA കുവൈറ്റ് കമ്മ്യൂണിറ്റിക്ക് അനുസൃതമായി ഇത്തരം പരിപാടികൾ ക്രമീകരിക്കുന്നത് പാരമ്പര്യത്തെ സംരക്ഷിക്കാനും, തലമുറയ്ക്കു സംസ്കാരത്തെ പകർന്നു നൽകാനും സഹായകരമാണെന്ന് നേതൃത്വം വിശദീകരിച്ചു.



