HomeGULFമരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെയും സ്റ്റോക്ക് ഉറപ്പാക്കി

മരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെയും സ്റ്റോക്ക് ഉറപ്പാക്കി

spot_img

കുവൈത്ത്; പ്രധാനമന്ത്രി തന്ത്രപ്രധാന ഗോഡൗണുകളിൽ നേരിട്ടെത്തി പരിശോധന നടത്തികുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യമേഖലയുടെ സജ്ജീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി കുവൈത്ത് പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് മെഡിക്കൽ സപ്ലൈസ് ആൻഡ് ഡ്രഗ് വെയർഹൗസുകളിൽ സന്ദർശനം നടത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ആവശ്യമായ മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും തന്ത്രപ്രധാനമായ ശേഖരം രാജ്യത്തുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.മരുന്നുകളുടെ സംഭരണം, വിതരണ ശൃംഖല, അത്യാധുനിക മോണിറ്ററിംഗ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി. ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ രീതികളാണ് വെയർഹൗസുകളിൽ പിന്തുടരുന്നത്.

പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായ മരുന്നുകളുടെ ലഭ്യത എല്ലാക്കാലത്തും ഉറപ്പാക്കുന്നതിനായുള്ള പ്രത്യേക പദ്ധതികളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതികളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഏത് സാഹചര്യത്തിലും പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!