HomeINDIANationalയുദ്ധക്കപ്പൽ ആക്രമണം; ഐആർഐഎസ് ദേനയ്ക്കായി തെരച്ചിൽ, രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രീലങ്കയും ഇന്ത്യയും

യുദ്ധക്കപ്പൽ ആക്രമണം; ഐആർഐഎസ് ദേനയ്ക്കായി തെരച്ചിൽ, രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രീലങ്കയും ഇന്ത്യയും

Google search engine

യുഎസ് അന്തർവാഹിനി ടോർപ്പിഡോ ആക്രമണത്തിൽ ബുധനാഴ്‌ച (മാർച്ച് 04) മുങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയ്ക്കായി തെരച്ചിൽ. ശ്രീലങ്ക – ഇന്ത്യൻ നാവികസേനകൾ സംയുക്തമായാണ് ഇറാൻ യുദ്ധക്കപ്പലിനായി തെരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഇന്ത്യൻ നാവികസേന ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ഇക്ഷക് എന്നീ കപ്പലുകളെ സമുദ്ര പട്രോളിങ് വിമാനങ്ങൾക്കൊപ്പം വിന്യസിപ്പിച്ചാണ് രക്ഷാപ്രവർത്തനം.

മാർച്ച് 4ന് പുലർച്ചെയാണ് ഐആർഐഎസ് ദേനയിൽ നിന്ന് ദുരന്ത സന്ദേശം ലഭിച്ചതെന്നും ശ്രീലങ്കൻ നേവിയാണ് ഇതുസംബന്ധിച്ച വിവരം നൽകിയതെന്നും ഇന്ത്യൻ നാവികസേന വിശദീകരിച്ചു. ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെടുകയും നിരവധി നാവികർ കൊല്ലപ്പെടുകയും ചെയ്‌തെന്ന് റിപ്പോർട്ടുകൾ വന്നു. യുഎസ് അന്തർവാഹിനി ടോർപ്പിഡോയിൽ ഇടിച്ചായിരുന്നു സംഭവമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.’ശ്രീലങ്കയോടടുത്ത മേഖലയായ ഗാലെയിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വച്ചാണ് അപകടമുണ്ടായത്. വിവരം ലഭിച്ചതിനെത്തുടർന്ന്, ശ്രീലങ്കയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തന നടപടികളുടെ ഭാഗമായി തെരച്ചിൽ ആരംഭിച്ചു’ ഇന്ത്യൻ നാവികസേനയുടെ പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു ദീർഘദൂര സമുദ്ര പട്രോളിങ് വിമാനത്തിലാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം തുടങ്ങിയത്

‘ശേഷം ഇന്ത്യൻ നാവികസേന ഉടൻ തന്നെ എസ്എആർ (സിറ്റുവേഷൻ ആക്‌ഷൻ റിസൾട്ട്) ശ്രമങ്ങൾ ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ഐഎൻഎസ് തരംഗിണി മാർച്ച് 4 തെരച്ചിൽ മേഖലയിൽ എത്തി. തെരച്ചിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി ഐഎൻഎസ് ഇക്ഷാകും കൊച്ചിയിൽ നിന്ന് എത്തി. കപ്പൽ മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ ഉദ്യോഗസ്ഥർക്കായുള്ള തെരച്ചിൽ പ്രദേശത്ത് തുടരുന്നു. ശ്രീലങ്ക – ഇന്ത്യ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്’ പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!