HomeGULFഎല്ലാ കടകളും വാണിജ്യ പ്രവർത്തനങ്ങളും അർദ്ധരാത്രി മുതൽ നാളെ രാവിലെ 6 വരെ അടക്കും

എല്ലാ കടകളും വാണിജ്യ പ്രവർത്തനങ്ങളും അർദ്ധരാത്രി മുതൽ നാളെ രാവിലെ 6 വരെ അടക്കും

spot_img

കുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് (ചൊവ്വ) അർധരാത്രി മുതൽ നാളെ (ബുധൻ) രാവിലെ 6 മണിവരെ എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും അടയ്ക്കണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പൊതു സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മുൻകരുതൽ നിർദേശത്തെ അടിസ്ഥാനമാക്കിയാണെന്ന് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കടയുടമകളും വ്യാപാര സ്ഥാപനങ്ങളും മുനിസിപ്പാലിറ്റി ടീമുകളുമായി സഹകരിച്ച് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനും ബന്ധപ്പെട്ട അധികാരികൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.ഈ നടപടികൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ നൽകിയ നിർദേശങ്ങൾ അനുസരിക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഇതിനു മുമ്പ് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും ഇന്ന് അർധരാത്രി മുതൽ രാവിലെ 6 മണിവരെ അത്യാവശ്യ സാഹചര്യങ്ങൾ ഒഴികെ വീടുകളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!