HomeCommunityമാധ്യമപ്രവർത്തകൻ വിക്ടർ ജോസഫിന്റെ വിയോഗത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫിന്റെ വിയോഗത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു

spot_img

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫിന്റെ വിയോഗത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കുവൈറ്റിൽ ഏഷ്യാനെറ്റ് റിപ്പോർട്ടറായും ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് എന്നീ മാധ്യമ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എല്ലാവരോടും സൗഹൃദപരമായി പെരുമാറിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.ഇന്ത്യൻ വോളിബോൾ താരം മനു ജോസഫിന്റെ സഹോദരനാണ്.വിക്ടർ ജോസഫിന്റെ വേർപാടിൽ പ്രസ് ക്ലബ് ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!