HomeCommunityഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി യു‍ഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു

ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി യു‍ഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയത്തെ തുടർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് റോയ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൽ അമീൻ മീരാസാഹിബ് സ്വാഗതം ആശംസിച്ചു.

കൊല്ലം ജില്ലയുടെ ചുമതലയുള്ള ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ശ്രദ്ധേയമായ വിജയമാണ് യുഡിഎഫ് നേടിയത് എന്ന് അഭിപ്രായപ്പെട്ടു. യുഡിഎഫിലെ എല്ലാ ഘടക കക്ഷികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അനി കെ ജോൺ, ജോയ് കരവാളൂർ, ജില്ലാ ട്രഷറർ ദിലീഷ് ജഗന്നാഥ്, ജില്ലാ വൈസ് പ്രസിഡന്റ് മാത്യു തോമസ്, ജില്ലാ മുൻ പ്രസിഡന്റ് സൈമൺ ബേബി, ജില്ലാ സെക്രട്ടറിമാരായ ബോണി സാം മാത്യു , വർഗീസ് ഐസക് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്പോർട്സ് സെക്രട്ടറി ജിബിൻ ലൂക്കോസ് നന്ദി രേഖപ്പെടുത്തി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!