HomeCommunityപുഞ്ചിരിയോടെ വളർത്താം പൊന്നോമനകളെ; പാല്പാക് വനിതാവേദി സംഘടിപ്പിച്ച പാരന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

പുഞ്ചിരിയോടെ വളർത്താം പൊന്നോമനകളെ; പാല്പാക് വനിതാവേദി സംഘടിപ്പിച്ച പാരന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

spot_img

കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (പൽ പക്) വനിതാ വിഭാഗമായ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കായി ‘Parenting with a Smile’ എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

മാതൃദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ പ്രശസ്ത പാരന്റിംഗ് ആൻഡ് ലൈഫ് കോച്ച് ശ്രീമതി അമൃത കെ. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.കുട്ടികളുടെ വാശികൾ, digital addiction, കൗമാരപ്രായത്തിലെ ശാരീരിക-മാനസിക മാറ്റങ്ങൾ എന്നിവയെ എങ്ങനെ പുഞ്ചിരിയോടെയും സ്നേഹത്തോടെയും നേരിടാം എന്നും കുട്ടികളുടെ career development ൽ മാതാപിതാക്കളുടെ പങ്കിനെ കുറിച്ചും അമൃത കെ. ഫ്രാൻസിസ് വിശദീകരിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ൽ അധികം മാതാപിതാക്കൾ ഗൂഗിൾ മീറ്റ് വഴി നടന്ന ഈ പരിപാടിയിൽ പങ്കെടുത്തു.പൽപക് പ്രസിഡന്റ് ശ്രീ. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ വനിതാവേദി ജനറൽ കൺവീനർ ദൃശ്യ പ്രസാദ് സ്വാഗതം ആശംസിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!