കുവൈത്ത് സിറ്റി: ബയാൻ പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ മുകളിൽനിന്ന് നിന്ന് വീണ് പരിക്കേറ്റ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
തൊഴിലാളി വീട്ടിന്റെ അകത്തെ തുറസ്സായ ഭാഗമായ അട്രിയത്തിലേക്ക് വീണതിനെ തുടർന്ന് അൽ ബിദ്ദാ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിലെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റ തൊഴിലാളിയെ തുടർന്ന് അടിയന്തര മെഡിക്കൽ സംഘത്തിന് കൈമാറി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
