HomeCommunityയുൻഎ കുവൈറ്റ് നഴ്സസ് ദിനം ആഘോഷിച്ചു

യുൻഎ കുവൈറ്റ് നഴ്സസ് ദിനം ആഘോഷിച്ചു

spot_img

യുൻഎ കുവൈറ്റ് അന്താരാഷ്ട്ര നഴ്സസ് ദിനം മംഗോ ഹൈപ്പർ മാർക്കറ്റ് കുവൈറ്റിന്റെ സഹകരണത്തോടെ ആഘോഷിച്ചു. മംഗോ ഹൈപ്പർ മാർക്കറ്റ് കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ യുൻഎ പ്രസിഡന്റ് ധന്യരാജ് തരകത്ത് അധ്യക്ഷത വഹിച്ചു.സംഘടനയുടെ ലക്ഷ്യങ്ങളെയും ഭാവി പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചു.മംഗോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീക്ക് അഹമ്മദ് നഴ്സസ് ദിന സന്ദേശം നൽകി. രോഗീ പരിചരണത്തില്‍ നഴ്‌സുമാര്‍ പുലര്‍ത്തുന്ന ത്യാഗത്തെയും സേവനമനോഭാവത്തെയും അദ്ദേഹം അഭിനന്ദിച്ചു,യുൻഎ കുവൈറ്റുമായി സഹകരിച്ച് അംഗങ്ങൾക്ക് പ്രിവിലേജ് കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് താര മനോജ്, എക്സിക്യൂട്ടീവ് അംഗം നിഹാസ് വാണിമേൽ ,മംഗോ ഓപ്പറേഷൻ മാനേജർ എം എ നിസാം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.യുൻഎ ഭാരവാഹികളായ ഷുഹൈബ് കെ,ജാവേദ് ബിൻ ഹമീദ്,ശ്രീരാഗ് നവയത്ത്,ജോഷി ജോസഫ്,ബിജേഷ് ബാലകൃഷ്ണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. യുൻഎ കുവൈറ്റ് നാഷണൽ കോർഡിനേറ്റർ ജിനേഷ് ഫിലിപ്പ് സ്വാഗതവും ട്രഷറർ ഫാരിസ് കല്ലൻ നന്ദിയും രേഖപ്പെടുത്തി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!