HomeCommunityസ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് CBSE 10-ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു

സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് CBSE 10-ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു

spot_img

ഷൈമ അൽ ജാബർ മസ്ജിദിൽ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ CBSE പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.സ്റ്റുഡന്റ്സ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങ് കെ ഐ ജി വൈസ് പ്രസിഡന്റ് ശരീഫ് പി റ്റി ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് കേന്ദ്ര കൺവീനർ ഫൈസൽ കെ വി അധ്യക്ഷനായി.

ഈ വർഷം CBSE 10-ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ വിദ്യാർത്ഥികളായ അയ്മൻ മുഹമ്മദ് യൂനിസ് (100%), മുഹമ്മദ് സുഹൈൽ (99.2%), റൈഹാൻ റമീസ് (97.8%) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.ചടങ്ങിൽ കെ ഐ ജി കേന്ദ്ര ട്രഷറർ ഷാഫി പി റ്റി , സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് കേന്ദ്ര സെക്രട്ടറി നിസ്സാർ കെ റഷീദ് , ഫർവാനിയ കെ ഐ ജി പ്രസിഡന്റ് ഹാഫിസ് പാടൂർ , അബ്ബാസിയ കെ ഐ ജി ഏരിയ പ്രസിഡന്റ് ഷാഅലി , കെ ഐ ജി കേന്ദ്ര കൂടിയാലോചന സമിതി അംഗങ്ങളായ മനാഫ് പി കെ, നജീബ് സി കെ എന്നിവർ ആശംസകൾ നേർന്നു.സ്റ്റുഡന്റ്സ് ഇന്ത്യ കേന്ദ്ര സെക്രട്ടറി ഷെമീം , കേന്ദ്ര സമിതി അംഗങ്ങളായ ഇളയത് ഇടവ, ഫൈസൽ വടക്കേക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!