HomeCommunityഒഐസിസി ലേഡീസ് വിങ് റിഗ്ഗയ് പാർക്കിൽ സംഘടിപ്പിച്ച പിക്‌നിക് ശ്രദ്ധേയമായി

ഒഐസിസി ലേഡീസ് വിങ് റിഗ്ഗയ് പാർക്കിൽ സംഘടിപ്പിച്ച പിക്‌നിക് ശ്രദ്ധേയമായി

spot_img

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് ലേഡീസ് വിങ് റിഗ്ഗയ് പാർക്കിൽ സംഘടിപ്പിച്ച പിക്‌നിക് ശ്രദ്ധേയമായി. മേയ് 15-ന് വൈകുന്നേരം നടന്ന പിക്‌നിക് ൽ ലേഡീസ് വിംഗ് ഗ്രൂപ്പിൽ നിന്നുള്ള നിരവധി വനിതകൾ കുടുംബസമേതം സംബന്ധിച്ചു. വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ ഭാഗമായി ആഹ്ലാദപ്രകടനം നടത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

അംഗങ്ങൾ പരസ്പരം സൗഹൃദവും, സന്തോഷവും പങ്കുവെച്ച് സായാഹ്നം ആനന്ദകരമാക്കി. കുവൈറ്റിലെ മലയാളി സമൂഹത്തിനിടയിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായ ഒഐസിസി ലേഡീസ് വിംഗിന്റെ പുതുതായി ചുമതലയേറ്റ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ പരിപാടി വനിതാ അംഗങ്ങൾക്കിടയിലെ ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നത്തിന് ചെയർ പേഴ്സൺ ഷെറിൻ ബിജു ആഹ്വാനം ചെയ്തു. മേയ് 29-ന് അദാൻ ബ്ളഡ് ബാങ്കിൽ നടക്കുന്ന രക്തദാന ക്യാമ്പിലേക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നതിനായി രജിസ്റ്റർ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. രക്തദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനായി കൂടുതൽ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നു അവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ആചരിച്ച ഇന്റർനാഷണൽ നഴ്സസ് ഡേയുടെ ഭാഗമായി ഓഐസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ നഴ്സുമാരെ ആദരിക്കുകയും അതുപോലെ മദർസ് ഡേ യോടനുബന്ധിച്ച് എല്ലാ അമ്മമാർക്കും സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി പൂക്കൾ വിതരണം ചെയ്ത കാര്യവും അവർ ഓർമ്മിപ്പിച്ചു. വൈസ് ചെയർപേഴ്സൺ റാഫിയ ബീവി അനസ്, ജന. സെക്രട്ടറി ധന്യ മുകേഷ് എന്നിവർ നേതൃത്വം നൽകി. ഷഫാന ഷമീർ, ജെസ്സി ജെയ്സൺ, ജയലളിത കൃഷ്ണൻ, ലീന റെജി, പ്രിനി ബിനു, ഷംന അമീൻ, രജിത തുളസീധരൻ, ഷഫാന ഷമീർ, സജിനി, ലീന റഹ്മാൻ, റെമി ജമാൽ, ഷെറിൻ അരുൺ, മേഴ്‌സി, സീനത്ത് നജീബ് , ലസ്‌പ റഹ്മാൻ തുടങ്ങിയവർ സജ്ജീവമായി പിങ്ക്നിക്കിന്റെ പങ്കാളികളായി. ഒഐസിസി ലേഡീസ് വിങ് ട്രഷറർ ടീബ ഇഞ്ചകളോടി നന്ദി രേഖപ്പെടുത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!