HomeCommunityയാത്രയയപ്പ്

യാത്രയയപ്പ്

spot_img

മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പൽപക് ട്രഷറർ ശ്രീ. പ്രേംരാജിനും, പത്നി ശ്രീമതി. ശോഭാ പ്രേംരാജിനും പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഒഫ് കുവൈറ്റ് (പൽപക്) യാത്രയയപ്പു നൽകി.

മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പൽപക് പ്രസിഡൻറ് അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ സ്വാഗതവും, രക്ഷാധികാരി പി. എൻ. കുമാർ, വൈസ് പ്രസിഡൻ്റ് ശശികുമാർ ഉപദേശക സമിതി അംഗം സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, രാജേഷ് പരിയാരത്ത്, വനിത വേദി ജനറൽ കൺവീനർ ദൃശ്യപ്രസാദ്, ബാല സമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, സാമൂഹിക വിഭാഗം സെക്രട്ടറി സക്കീർ പുതുനഗരം, കല വിഭാഗം സെക്രട്ടറി ജിത്തു.എസ്. നായർ, ഓഡിറ്റർ സംഗീത് പരമേശ്വരൻ, ഏരിയ പ്രസിഡൻറുമാരായ ജിജു മാത്യു, അനൂപ് മേലേതിൽ രാജേന്ദ്രൻ, വാസുദേവൻ, കേന്ദ്ര എക്സിക്യുട്ടീവ് സ് ഹരീഷ്, സുധീർ, വനിത വേദി കൺവീനർ ലതിക ശശികുമാർ, ഏരിയ എക്സിക്യുട്ടീവ് സ്മാരായ സി.പി. ബിജു, രാജു നായർ, ജയൻ നമ്പ്യാർ, മധു വാര്യർ, ശ്രീജ മധു, അംഗങ്ങളായ അനൂപ് മങ്ങാട്ട്, കവിത അനൂപ്, ഐശ്വര്യ രാജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

പൽപക്കിൻ്റെ സ്നേഹോപഹാരം പ്രസിഡൻറ് അരവിന്ദാക്ഷനും, രക്ഷാധികാരി പി.എൻ. കുമാറും കൈമാറി. നിയുക്ത ട്രഷറർ രാജേഷ് ബാലഗോപാലും, ഉപദേശിക സിമിതി അംഗം സുരേഷ് പുളിക്കലും ചേർന്ന് പ്രേംരാജിനും, ദൃശ്യ പ്രസാദും & ശ്രുതി ഹരീഷും ചേർന്ന് ശോഭ പ്രേംരാജിനും പൊന്നാടയണിയിച്ചു. ശിവദാസ് വാഴയിലും, ശശികുമാറും ചേർന്ന് പൽപകിൻ്റ ഗിഫ്റ്റ് കൈമാറുകയുണ്ടായി.സംഘടനയ്ക്കു അദ്ദേഹം നൽകിയ സംഭാവനകൾ എല്ലാവരും അനുസ്‌മരിച്ചു. മറുപടി പ്രസംഗത്തിൽ ആദരവിനും യാത്രയയപ്പിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ശ്രീ. പ്രേംരാജും ശ്രീമതി. ശോഭാ പ്രേംരാജും സംസാരിച്ചു.ഉപദേശക സമിതി അംഗം രാജേഷ് പരിയാരത്ത് ശ്രീ. പ്രേംരാജിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് തയ്യാറാക്കി വീഡിയോ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി.നിയുക്ത ട്രഷറർ രാജേഷ് ബാലഗോപാൽ യോഗത്തിന് നന്ദി പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!