HomeARTICLESലക്ഷണങ്ങളുണ്ടാകില്ല: നിശബ്ദം അവയവങ്ങളെ ബാധിക്കുന്ന ഹൈപ്പർടെൻഷൻ

ലക്ഷണങ്ങളുണ്ടാകില്ല: നിശബ്ദം അവയവങ്ങളെ ബാധിക്കുന്ന ഹൈപ്പർടെൻഷൻ

spot_img

“എൻ്റെ ഡോക്ടറെ, പ്രഷർ നോക്കാനായി ഡോക്ടർ ആ സാധനം എടുത്ത് ഞങ്ങളുടെ കയ്യിൽ ചുറ്റി ആ ബലൂൺ പിടിച്ചു ഞെക്കുന്നത് കണ്ടാൽ തന്നെ ഞങ്ങളുടെ ബിപി കൂടും ” എന്നാണ് പൊതുവേ ബിപി നോക്കുന്നതിനെ പറ്റി ചിലർ പറയാറുള്ളത്. പ്രഷറിന് ഒരിക്കൽ മരുന്ന് കഴിച്ചു തുടങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവനും കഴിക്കേണ്ടിവരുമെന്നും ആളുകൾ കരുതുന്നു. എന്നാൽ, ‘ സൈലൻ്റ് കില്ലർ ‘ എന്നറിയപ്പെടുന്ന രക്തസമ്മർദ്ദത്തെ കുറിച്ച് നമ്മൾ അറിയാതെ പോകരുത്.

ലോകാരോഗ്യ സംഘടനയുടെയും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെയും കണക്കുകൾ പ്രകാരം ലോകത്തെ ജനസംഖ്യയിലെ ഏകദേശം 33% ആളുകൾക്കും ഹൈപ്പർടെൻഷൻ ഉണ്ട്. അതായത്, മൂന്നിൽ ഒരാൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് അർത്ഥം. എന്നാൽ, കൗതുകകരമായ  ഇവരിൽ പലർക്കും യാതൊരു ലക്ഷണങ്ങളും കാണിക്കില്ല എന്നതാണ്. ഹൈപ്പർടെൻഷനെ “സൈലന്റ് കില്ലർ” എന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?

നമ്മുടെ ഹൃദയം ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തികളിൽ അനുഭവപ്പെടുന്ന സമ്മർദ്ദത്തെ ആണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്.  സിസ്റ്റോളിക് ബ്ലഡ് പ്രഷർ (Systolic blood pressure) അഥവാ ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ ഉള്ള സമ്മർദ്ദവും ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ ( Diastolic blood pressure)അഥവാ ഹൃദയം വിശ്രമിക്കുന്ന സമയത്തെ സമ്മർദ്ദവും ചേർത്താണ് രക്തസമ്മർദ്ദത്തിന്റെ തോത് പറയാറുള്ളത് . ഉദാഹരണം: 120/80 mm Hg എന്നത് മുതിർന്നവരിലെ ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവാണ് . ഇത് 140/90 അല്ലെങ്കിൽ അതിൽ കൂടുതൽ ആയാൽ ഉയർന്ന രക്തസമ്മർദ്ദമായും 90/60 നു താഴെ ആയാൽ രക്തസമ്മർദ്ദം ആരോഗ്യകരമായ അളവിലും താഴെ ആയും കണക്കാക്കുന്നു .

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!