HomeGULFവിശുദ്ധ ഹജ്ജ് തീർത്ഥാടനം: വിമാനത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്താൻ കുവൈറ്റിൽ ഉന്നതതല ഏകോപന യോഗം

വിശുദ്ധ ഹജ്ജ് തീർത്ഥാടനം: വിമാനത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്താൻ കുവൈറ്റിൽ ഉന്നതതല ഏകോപന യോഗം

spot_img

കുവൈറ്റ് സിറ്റി: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിനായുള്ള വിപുലമായ കർമ്മപദ്ധതികൾ ചർച്ച ചെയ്യുന്നതിനായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അൽ സബാഹിന്റെ നേതൃത്വത്തിൽ പ്രത്യേക ഏകോപന യോഗം ചേർന്നു. ഇസ്‌ലാമിക കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ അൽ സുവൈലമുമായിട്ടായിരുന്നു കൂടിക്കാഴ്ച. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന വിവിധ സുരക്ഷാ, സേവന വിഭാഗങ്ങളുടെ പ്രതിനിധികളും ഈ നിർണ്ണായക യോഗത്തിൽ പങ്കെടുത്തു.വിശുദ്ധ മക്കയിലേക്ക് പോകുന്ന തീർത്ഥാടകരുടെ യാത്രയും തിരിച്ചുവരവും സുഗമമാക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ യോഗം വിശദമായി വിലയിരുത്തി.

വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും തീരുമാനമായി. തീർത്ഥാടകരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും അവർക്ക് ആവശ്യമായ മികച്ച സേവനങ്ങളും ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഒരുക്കുന്നതിനും മുൻഗണന നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. ഹജ്ജ് സീസണിൽ വിമാനത്താവളത്തിൽ അനുഭവപ്പെടാറുള്ള തിരക്ക് ഒഴിവാക്കി തീർത്ഥാടകർക്ക് പൂർണ്ണമായ വിശ്രമവും മികച്ച യാത്രാനുഭവവും ഉറപ്പാക്കുകയാണ് ഈ ഒരുക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!