HomeCommunityഒഐസിസി കുവൈറ്റ് ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

ഒഐസിസി കുവൈറ്റ് ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

spot_img

കുവൈറ്റ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കുവൈറ്റിലെ പോഷക സംഘടനയായ ഒഐസിസി കുവൈറ്റ് ലേഡീസ് വിങ്ങിന്റെ പുതിയ ഭാരവാഹികളെ ഒഐസിസി നാഷണൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ പ്രഖ്യാപിച്ചതായി ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർകളീക്കൽ അറിയിച്ചു. വനിതാ അംഗങ്ങളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ ഭാരവാഹികൾ:

• പ്രസിഡന്റ് – ഷെറിൻ ബിജു കടവി

• വൈസ് പ്രസിഡന്റ് – റാഫിയ അനസ്

• ജനറൽ സെക്രട്ടറി – ധന്യ മുകേഷ്

• സെക്രട്ടറി – സെനി നിജിൻ

• ട്രഷറർ – മറിയം എൽസ എബ്രഹാം

കമ്മിറ്റി അംഗങ്ങൾ:

1. ഷെറിൻ അരുൺ

2. രജിത തുളസീധരൻ

3. ജയലളിത കൃഷ്ണൻ

4. ലീന റെജി

5. ഷാജിനി ഡിസ്രൂസ്

6. ദീപ ലിജോ

വനിതാ ശക്തീകരണത്തിനും സമൂഹക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി ഒഐസിസി ലേഡീസ് വിങ് കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് പുതുതായി ചുമതലയേറ്റ കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ ഭാരവാഹികൾക്ക് ഒഐസിസി നാഷണൽ കമ്മിറ്റി ആശംസകൾ നേർന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!