ത്രിശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (TRASSK), തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (TRAK) എന്നിവയുടെ സഹകരണത്തോടെ, ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ കുവൈത്ത്)യുടെ ആഭിമുഖ്യത്തിൽ മെയ് 22 വെള്ളിയാഴ്ച രണ്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
അൽ അദാൻ ട്രാൻസ്ഫ്യൂഷൻ സെന്റർ ൽ നടക്കുന്ന ക്യാമ്പിൽ, തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ രക്തദാന ക്യാമ്പ് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയും, തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്തിന്റെ ക്യാമ്പ് വൈകിട്ട് 5 മണി മുതൽ 7 മണിവരെയും നടക്കും.പങ്കെടുക്കാൻ കഴിയുന്ന എല്ലാ രക്തദാതാക്കളും ക്യാമ്പിൽ എത്തി രക്തദാനം ചെയ്ത് ഈ മഹത്തായ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

