HomeCommunityഐ.സി.എഫ് ഈദ് സൗഹൃദ സംഗമം ഭക്തിസാന്ദ്രമായി; പ്രവാസി മണ്ണിൽ പെരുന്നാൾ മധുരം പങ്കുവെച്ച് വിശ്വാസികൾ

ഐ.സി.എഫ് ഈദ് സൗഹൃദ സംഗമം ഭക്തിസാന്ദ്രമായി; പ്രവാസി മണ്ണിൽ പെരുന്നാൾ മധുരം പങ്കുവെച്ച് വിശ്വാസികൾ

spot_img

കുവൈറ്റ് സിറ്റി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ഐ.സി.എഫ് കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഈദ് സൗഹൃദ സംഗമം’ സംഘടിപ്പിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ പങ്കെടുത്തു.ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് അലവി സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം അബ്ദു റസാഖ് സഖാഫി പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്ത് ഇത്തരം ഒത്തുചേരലുകൾ പരസ്പര സ്നേഹവും സൗഹൃദവും ദൃഢമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹമ്മദ് അലി സഖാഫി പട്ടാമ്പി ചടങ്ങിൽ മുഖ്യപ്രഭാഷണവും ഈദ് സന്ദേശവും നൽകി. ത്യാഗസന്നദ്ധതയും സഹജീവി സ്നേഹവുമാണ് ഈദിന്റെ യഥാർത്ഥ സന്ദേശമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അബ്ദുൽ അസീസ് സഖാഫി പ്രാർത്ഥനയ്ക്ക് (ദുആ) നേതൃത്വം നൽകി.

*ആവേശം നിറച്ച് ‘ഇശൽ സദസ്സ്’*

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പ്രവാസി കലാകാരന്മാർ അണിനിരന്ന മനോഹരമായ ‘ഇശൽ സദസ്സ്’ അരങ്ങേറി. ഷബീർ സാസ്കോ മീഡിയേറ്ററായി നയിച്ച സദസ്സിൽ വിവിധ റീജിയണുകളെ പ്രതിനിധീകരിച്ച് മദ്ഹ് ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ബുർദ, ഖവ്വാലി, അറബിക് നാഥ് എന്നിവ അവതരിപ്പിക്കപ്പെട്ടു. പ്രവാസ മണ്ണിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതായിരുന്നു കലാവിരുന്ന്.ചടങ്ങിൽ അബ്ദുൽ ലത്തീഫ് തോണിക്കര സ്വാഗതവും നൗഷാദ് തലശ്ശേരി നന്ദിയും രേഖപ്പെടുത്തി. ഐ.സി.എഫ് ഭാരവാഹികളും സാംസ്കാരിക രംഗത്തെ പ്രമുഖരും സംഗമത്തിന് നേതൃത്വം നൽകി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!