HomeCommunityസീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ

spot_img

കുവൈറ്റിലെ ഏറ്റവും പ്രമുഖമായ അസോസിയേഷനുകളിൽ ഒന്നായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് എസ് എം സി എ യുടെ 31 മത് ഭരണസമിതിയുടെ പ്രസിഡണ്ടായി ശ്രീ സുനിൽ തോമസ് തൊടുകയിൽ ജനറൽ സെക്രട്ടറിയായി ശ്രീ ടോമി സിറിയക് കണിച്ചുകട്ട് ട്രഷററായി ശ്രീ ജോസ് മത്തായി പൊക്കാലിപടവിൽ എന്നിവരുടെ നേതൃത്വത്തിലുള്ള 35 പേരടങ്ങുന്ന ഭരണസമിതി തങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ചീഫ് ഇലക്ഷൻ കമ്മീഷണർ ജോർജ് ജോസഫ് വാക്കത്തിനാൽ മുമ്പാകെ പൊതുയോഗത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യതു.പ്രസ്തുത കമ്മറ്റിയിൽ കേന്ദ്ര ഏരിയ സോണൽ തലങ്ങളിലുള്ള ഭരണസമിതിയാണ് ഉള്ളത്.

1995 മുതൽ കഴിഞ്ഞ 30 വർഷം കാലം കുവൈറ്റിലെ വിവിധ സ്ഥലങ്ങളിലായി 3000ത്തിൽ പരം അംഗങ്ങളുള്ള സംഘടനയാണ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യതിട്ടുള്ള സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ. സംഘടനയുടെ നടത്തിപ്പിനായി പ്രസിഡണ്ട് ,ജനറൽ സെക്രട്ടറി ,ട്രഷറർ തുടങ്ങിയവരെ കൂടാതെ വൈസ് പ്രസിഡണ്ട് ,ജോയിൻ സെക്രട്ടറി ,ജോയിൻ ട്രഷറർ, കൾച്ചറൽ കമ്മിറ്റി,ആർട്സ് ആൻഡ് സ്പോർട്സ് കമ്മിറ്റി, സോഷ്യൽ വെൽഫെയർ കമ്മിറ്റി ,മീഡിയ കമ്മിറ്റി ,ബാലദീപ്തി ,വനിതാ വിഭാഗം ,യുവജന വിഭാഗം ,എ കെ സി സി തുടങ്ങിയ വിവിധ ഉപകമ്മറ്റികളും അവയ്ക്ക് കൺവീനർമാരും ഇവരോടൊപ്പം ജൂൺ അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നടന്ന പൊതുയോഗത്തിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!