കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് റോഡ് ഉപയോക്താക്കൾക്കായി പ്രധാന ഗതാഗത അറിയിപ്പ് പുറത്തിറക്കി. കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡ് (റിയാദ് റോഡ്) വഴി ഖൈത്താൻ പ്രദേശത്തിന് എതിർവശത്ത് നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദിശയിൽ ഫാസ്റ്റ് ലെയിനും മിഡിൽ ലെയിനും താൽക്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു.ഗതാഗത നിയന്ത്രണം 2026 ജൂൺ 24 ബുധനാഴ്ച മുതൽ 2026 ജൂലൈ 29 ബുധനാഴ്ച വരെ പ്രാബല്യത്തിലായിരിക്കും.
അതേസമയം, റിയാദ് റോഡിൽ നിന്ന് ഖൈത്താൻ ബ്ലോക്ക് 3 ലെ അബുദാബി സ്ട്രീറ്റിലേക്കുള്ള പ്രവേശന പാത തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.വിമാനത്താവളത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന വാഹനയാത്രികർ മുൻകൂട്ടി യാത്രാ പദ്ധതി തയ്യാറാക്കുകയും ട്രാഫിക് നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അഭ്യർഥിച്ചു.



