HomeGULFകുവൈത്തിലെ ശുവൈഖ് ബ്ലോക്ക് 6-ൽ വൈദ്യുതി മുടക്കം; ഉയർന്ന ചൂടും അമിത വൈദ്യുതി ഉപയോഗവും കാരണം...

കുവൈത്തിലെ ശുവൈഖ് ബ്ലോക്ക് 6-ൽ വൈദ്യുതി മുടക്കം; ഉയർന്ന ചൂടും അമിത വൈദ്യുതി ഉപയോഗവും കാരണം സാങ്കേതിക തകരാർ

spot_img

കുവൈത്ത് സിറ്റി, ജൂൺ 25: ഉയർന്ന താപനിലയും വർധിച്ച വൈദ്യുതി ലോഡും മൂലമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ശുവൈഖ് പ്രദേശത്തെ ബ്ലോക്ക് 6-ന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

ശുവൈഖ് (A) പ്രധാന സബ്‌സ്റ്റേഷനിലെ 33 കെ.വി. ശേഷിയുള്ള മൂന്ന് ട്രാൻസ്ഫോർമറുകൾ പ്രവർത്തനരഹിതമായതാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.വൈദ്യുതി വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി മന്ത്രാലയത്തിന്റെ അടിയന്തര സാങ്കേതിക സംഘം സ്ഥലത്ത് പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!