HomeGULFസബാഹ് അൽ സലേമിൽ 70 വയസ്സുകാരനെ മരിച്ച നിലയിൽ

സബാഹ് അൽ സലേമിൽ 70 വയസ്സുകാരനെ മരിച്ച നിലയിൽ

spot_img

കുവൈത്ത് സിറ്റി, ജൂൺ 25: സബാഹ് അൽ സലേം പ്രദേശത്തെ സ്വന്തം വീടിന്റെ മുറ്റത്ത് 70 വയസ്സുള്ള കുവൈത്തി പൗരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണങ്ങൾ ആരംഭിച്ചു.1956-ൽ ജനിച്ച ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നിരവധി തവണ വാതിൽ തട്ടിയിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വീട്ടുജോലിക്കാരി വാതിലിന്റെ താഴെയുള്ള വിടവിലൂടെ നോക്കിയപ്പോഴാണ് ഇയാളെ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ്, ആംബുലൻസ്, ക്രിമിനൽ എവിഡൻസ് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയോ കുറ്റകൃത്യത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും, സ്വാഭാവിക മരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതർ അറിയിച്ചു.മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയതായും മരണകാരണം സ്ഥിരീകരിക്കുന്നതിനുള്ള തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!