HomeGULFലണ്ടനിൽ നിന്ന് എത്തിയ പാർസലിൽ പേപ്പർ രാസ ലഹരി

ലണ്ടനിൽ നിന്ന് എത്തിയ പാർസലിൽ പേപ്പർ രാസ ലഹരി

spot_img

കുവൈത്ത് സിറ്റി: ലണ്ടനിൽ നിന്ന് തപാൽ മാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച “കെമിക്കൽ” എന്ന സിന്തറ്റിക് ലഹരിമരുന്ന് കുവൈത്ത് കസ്റ്റംസ് പിടികൂടി.കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ അന്വേഷണ-പരിശോധന വിഭാഗവും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായി നടത്തിയ രഹസ്യനിരീക്ഷണത്തിലും അന്വേഷണത്തിലുമാണ് കടത്ത് ശ്രമം കണ്ടെത്തിയത്.ഏകദേശം 800 ഗ്രാം ഭാരമുള്ള സംശയാസ്പദമായ പാർസലിൽ A4 വലുപ്പത്തിലുള്ള പേപ്പറുകൾ രാസ ലഹരിദ്രാവകത്തിൽ മുക്കിയ നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

പാർസൽ ഏറ്റുവാങ്ങാനെത്തിയ പ്രതിയെ ഡ്രഗ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ ശക്തമായി തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി പരിശോധനകളും നിരീക്ഷണങ്ങളും കൂടുതൽ ശക്തമാക്കുമെന്ന് കുവൈത്ത് കസ്റ്റംസ് അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!