കുവൈത്ത്സിറ്റി: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അൽ മിർഖാബ് ഇൻഡസ്ട്രിയൽ ഏരിയ-1-ലും ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ-3-ലും ഉൾപ്പെട്ട 16 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ പൊതുവ്യവസായ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഉത്തരവിട്ടു.
“കുവൈത്ത് ടുഡേ” ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിൽ, നിയമലംഘനങ്ങൾ പരിഹരിക്കാൻ അടച്ചുപൂട്ടിയ തീയതി മുതൽ ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.നിശ്ചിത സമയത്തിനുള്ളിൽ വീഴ്ചകൾ പരിഹരിക്കാത്ത പക്ഷം കൂടുതൽ കർശനമായ നിയമനടപടികളും ശിക്ഷകളും സ്വീകരിക്കുമെന്ന് പൊതുവ്യവസായ അതോറിറ്റി മുന്നറിയിപ്പ് നൽകി.



