കുവൈത്ത് സിറ്റി, ജൂൺ 27: ബ്നെയ്ദ് അൽ ഖാർ പ്രദേശത്ത് പതിവ് പട്രോളിംഗിനിടെ സംശയാസ്പദമായി ശബ്ദമുണ്ടാക്കിയ എസ്‌യുവി വാഹനം പരിശോധിച്ച പോലീസ്, ഒരു അറബ് പ്രവാസിയും നാല് കുവൈത്ത് സ്വദേശികളും ഉൾപ്പെട്ട സംഘത്തെ പിടികൂടി.വാഹനം പരിശോധിച്ചപ്പോൾ വിദേശത്ത് നിന്ന് കൊണ്ടുവന്ന രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
നാല് കുവൈത്ത് സ്വദേശികളെയും ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് തുടർ അന്വേഷണത്തിനായി കൈമാറി. വാഹനം ഓടിച്ചിരുന്ന അറബ് പ്രവാസിയെ നിയമനടപടികൾക്കായി ഡിപ്പോർട്ടേഷൻ വിഭാഗത്തിലേക്ക് മാറ്റി.നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ രാജ്യവ്യാപകമായി സുരക്ഷാ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.



